
കോഴിക്കോട് മൂടാടിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തിനശിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് പയ്യോളി സ്വദേശി അൻഷാദ് ഓടിച്ചിരുന്ന സുസുകി ആക്സസ് ആണ് പൂർണമായും കത്തിനശിച്ചത്. ശനിയാഴ്ച രാത്രി അൻഷാദ് പയ്യോളിയിൽനിന്ന് കോഴിക്കോട്ടേക്ക് പോകുമ്പോഴായിരുന്നു അപകടം.
പിറകിൽവന്ന കാർയാത്രക്കാരനാണ് സ്കൂട്ടറിന്റെ പിൻഭാഗം കത്തുന്ന കാര്യം അൻഷാദിനെ അറിയച്ചത്. ഉടൻ അൻഷാദ് വാഹനം നിർത്തി ഇറങ്ങി. ചാടി ഇറങ്ങുന്നതിനിടെ അൻഷാദിൻ്റെ കാലിന് പൊള്ളൽ ഏറ്റിട്ടുണ്ട്. വാഹനത്തിൽ ഉണ്ടായിരുന്ന രേഖകളും പണവും കത്തിനശിച്ചു.
കൊയിലാണ്ടി ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഒരു മാസം മുമ്പാണ് വാഹനം വാങ്ങിയതെന്ന് അൻഷാദ് പറഞ്ഞു.