Latest Malayalam News - മലയാളം വാർത്തകൾ

ഇടുക്കിയിൽ യാത്രാനിരോധനം മറികടന്ന് സ്കൂൾ ബസ് ; തടഞ്ഞ് പൊലീസ്

School bus defies travel ban in Idukki; Stopped by the police

ഇടുക്കി ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ ഗ്യാപ്പ് റോഡിലെ മണ്ണിടിച്ചിലിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാനിരോധനം മറികടന്ന് പോയ സ്കൂൾ ബസ് പൊലീസ് തടഞ്ഞു. ഡ്രൈവറിന് താക്കിത് നൽകി. മേഖലയിൽ കർശന ജാഗ്രത പുലർത്താൻ പൊലിസിന് ദേവികുളം സബ് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ചിന്നക്കനാലിലെ സ്കൂളിലേക്ക് വിദ്യാർത്ഥികളും അധ്യാപകരുമായി പോയ അൺ എയ്ഡഡ് സ്കൂളിൻ്റെ ബസ്സാണ് പൊലീസ് തടഞ്ഞത്. തുടർന്ന് കിലോമീറ്ററുകൾ വളഞ്ഞ് കുഞ്ചിത്തണ്ണി വഴി ചിന്നക്കനാലിലേക്ക് വഴി തിരിച്ചു വിട്ടു. ഗ്യാപ്പ് റോഡിൽ യാത്രാ നിരോധനവും പ്രതികൂല കാലാവസ്ഥയും കാരണം സ്കൂളിന് അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പ്രിൻസിപ്പാൾ തയ്യാറായില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. എന്നാൽ ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിക്കാത്തത് കൊണ്ടാണ് സ്കൂൾ പ്രവർത്തിച്ചതെന്നും ഗ്യാപ്പ് റോഡ് വഴി വരരുതെന്ന നിർദ്ദേശം ബസ് ഡ്രൈവർ പാലിച്ചില്ലെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും സ്കൂൾ പ്രിൻസിപ്പാൾ അറിയിച്ചു.

Leave A Reply

Your email address will not be published.