ബോളിവുഡ് നടന് സല്മാന് ഖാന്റെ വീടിന് നേരെയുണ്ടായ വെടിവെപ്പിലെ പ്രതി അനുജ് ഥാപ്പൻ പോലീസ് കസ്റ്റഡിയിൽ ആത്മഹത്യയ്ക് ശ്രമിച്ചു. ഏപ്രിൽ 26 ന് പഞ്ചാബിൽ നിന്ന് അറസ്റ്റിലായ അനുജ് തപൻ (32) ആത്മഹത്യയ്ക്ക് ശ്രമിച്ചതായും ഗുരുതരാവസ്ഥയിലാണെന്നും വൃത്തങ്ങൾ അറിയിച്ചു. വെടിയുതിർത്തവർക്ക് ആയുധങ്ങൾ നൽകിയെന്നാണ് അനൂജിനെതിരെയുള്ള കുറ്റം. ഥാപ്പനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ, ബാന്ദ്രയിലെ നടന്റെ വസതിക്ക് പുറത്ത് വെടിയുതിർത്ത വിക്കി ഗുപ്ത, സാഗർ പാൽ എന്നിവരെ ഗുജറാത്തിലെ ഭുജിൽ നിന്ന് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിലായ എല്ലാ പ്രതികൾക്കുമെതിരെ മുംബൈ പോലീസ് എംസിഒസിഎ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ഗുണ്ടകളായ ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ എന്നിവരുടെ ഭീഷണിയെത്തുടർന്ന് 2022 ൽ സൽമാന്റെ സുരക്ഷാ നില വൈ-പ്ലസിലേക്ക് ഉയർത്തിയിരുന്നു. വ്യക്തിഗത തോക്ക് കൈവശം വയ്ക്കാനും അധിക സംരക്ഷണത്തിനായി ഒരു പുതിയ കവചിത വാഹനവും സ്വന്തമാക്കിയിട്ടുണ്ട്. ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോലിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ച് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. സൽമാൻ ഖാന്റെ വീടിന് നേരെയുണ്ടായ വെടിവയ്പിന്റെ ഉത്തരവാദിത്തം അൻമോൽ ബിഷ്ണോയ് ഏറ്റെടുത്തിരുന്നു.