റോബിന്‍ ബസ് ഉടമയുടെ അഭിഭാഷകന്‍ ഹൈക്കോടതിയിലേക്ക് പോകുംവഴി ഹൃദയാഘാതം മൂലം മരിച്ചു

schedule
2023-11-20 | 11:59h
update
2023-11-20 | 11:59h
person
kottarakkaramedia.com
domain
kottarakkaramedia.com
റോബിന്‍ ബസ് ഉടമയുടെ അഭിഭാഷകന്‍ ഹൈക്കോടതിയിലേക്ക് പോകുംവഴി ഹൃദയാഘാതം മൂലം മരിച്ചു
Share

OBITUARY NEWS KOCHI: റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിന്‍റെ അഭിഭാഷകന്‍ ദിനേശ് മേനോന്‍ (57 ഹൈക്കോടതിയിലേക്ക് പോകും വഴി മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ദിനേശ് മരിച്ചത്. റോബിന്‍ ബസിന്‍റെ അന്തര്‍ സംസ്ഥാന സര്‍വീസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലേക്ക് പോകും വഴിയാണ് മരണം. റോബിന്‍ ബസ് ഉടമ ഗിരീഷിന് വേണ്ടി കോടതി വ്യവഹാരങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് ദിനേശ് മേനോന്‍ ആയിരുന്നു.17 മലയാള സിനിമകളിൽ ബാലതാരം ആയി അഭിനയിച്ച ദിനേശ് കാഴ്ച്ച എന്ന ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു. വാടക വീട് എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള നാഷണൽ അവാർഡ് ഇദ്ദേഹത്തിന്‌ ലഭിച്ചിട്ടുണ്ട്. വിടപറയും മുൻപേ, എയർ ഹോസ്റ്റസ് തുടങ്ങി നാലു സിനിമകളിൽ പ്രേംനസീറിന്‍റെ മകനായും അഭിനയിച്ചിരുന്നു. സംസ്കാരം വൈകിട്ട് 5ന് രവിപുരം ശ്മശാനത്തിൽ നടക്കും.

Breaking Newsgoogle newskerala newsKochiKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest malayalam news
37
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
07.09.2024 - 06:27:00
Privacy-Data & cookie usage: