KERALA NEWS TODAY-റസിഡന്റ് ഡോക്ടർമാരുടെ സമരത്തിന് പിന്തുണയുമായി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ.
സ്റ്റൈപ്പന്റ് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് നവംബർ എട്ടിന് മെഡിക്കൽ പിജി വിദ്യാർഥികൾ സമരം ചെയ്യുന്നത്. പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്കരിക്കും.
പിജി വിദ്യാർഥികൾ നാളെ നടത്തുന്ന സമരത്തിന് പിന്തുണ അറിയിക്കുന്നു. വർഷങ്ങളായി നടക്കാത്ത സ്റ്റൈപ്പന്റ് വർധനവിലും ഉയർന്ന നിരക്കിൽ ഇടക്കികൊണ്ടിരിക്കുന്ന ഫീസ് വർധന ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം. ആവശ്യങ്ങൾ ന്യായമായതു കൊണ്ടാണ് പിന്തുണ അറിയിക്കുന്നതെന്ന് സംഘടന പ്രസ്താവിച്ചു.
മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ സർക്കാർ എത്രയും വേഗം ഇടപെട്ട് സമരം ഒത്തുതീർപ്പാക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു.