Latest Malayalam News - മലയാളം വാർത്തകൾ

കണ്ണൂരും കോഴിക്കോടും റെഡ് അലേർട്ട്

Red alert for Kannur and Kozhikode

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കണ്ണൂരും കോഴിക്കോടുമാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടും നിലനിൽക്കുന്നുണ്ട്. അതേസമയം മഴക്കെടുതിയില്‍ സംസ്ഥാനത്ത് വ്യാപക നാശമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനോടകം തന്നെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ 5 പേർക്ക് മഴക്കെടുതിയെ തുടർന്ന് ജീവൻ നഷ്ടമായി.

Leave A Reply

Your email address will not be published.