Latest Malayalam News - മലയാളം വാർത്തകൾ

രാഹുൽ മാങ്കൂട്ടത്തിലും യുആർ പ്രദീപും സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റു

Rahul Mangkoota and UR Pradeep took oath and took office

കോണ്‍ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലും സിപിഎമ്മിന്‍റെ യുആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിലായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ കന്നി സത്യപ്രതിജ്ഞ. യുആർ പ്രദീപിന്റേത് നിയമസഭയിലെ രണ്ടാം മുഴമാണ്. 2016 ആയിരുന്നു യുആർ പ്രദീപിന്റെ ആദ്യ വിജയം. നിലവിൽ സിപിഐഎം ദേശമംഗലം ലോക്കൽ കമ്മിറ്റി സെക്രെട്ടറിയാണ് യുആർ പ്രദീപ്. നിയമസഭ സ്പീക്കര്‍ എഎൻ ഷംസീര്‍ ആണ് ഇരുവർക്കും സത്യവാചകം ചൊല്ലികൊടുത്തത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ള നേതാക്കള്‍ ചടങ്ങിൽ പങ്കെടുത്തു. അതേസമയം 18669 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വിജയിച്ചത്. 2016ൽ ഷാഫിയുടെ ഭൂരിപക്ഷം 17483 ആയിരുന്നു. രാഹുൽ മാങ്കൂട്ടത്തിൽ ‍ ഇത് മറികടന്നു. ചേലക്കരയിൽ 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുആ‍ർ പ്രദീപിൻ്റെ വിജയം.

Leave A Reply

Your email address will not be published.