Latest Malayalam News - മലയാളം വാർത്തകൾ

സവർക്കർക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധിക്ക് സമൻസ്

Rahul Gandhi summoned for defamatory remarks against Savarkar

സവർക്കറിനെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ലഖ്‌നൗ കോടതി സമൻസ് അയച്ചു. 2022 നവംബർ 17ന് ഭാരത് ജോഡോ യാത്രയ്ക്കിടെ അകോലയിൽ സവർക്കറെക്കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിലാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരിക്കുന്നത്. അഭിഭാഷകൻ നൃപേന്ദ്ര പാണ്ഡെ നൽകിയ പരാതിയിലാണ് അഡീഷണൽ സിജെഎം അലോക് വർമ്മ ഉത്തരവ് പുറപ്പെടുവിച്ചത്. കൊളോണിയൽ ഗവൺമെൻ്റിൽ നിന്ന് പെൻഷൻ വാങ്ങുന്ന ഒരു ബ്രിട്ടീഷ് സേവകൻ എന്നാണ് സവർക്കറെ കുറിച്ച് രാഹുൽ ഗാന്ധി പറഞ്ഞത്. തൻ്റെ പരാമർശങ്ങളിലൂടെ കോൺഗ്രസ് എംപി സമൂഹത്തിൽ വിദ്വേഷം പടർത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153 (എ), 505 വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് രാഹുൽഗാന്ധിക്കെതിരെ കോടതി കണ്ടെത്തിയിട്ടുള്ളത്. 2023 ജൂൺ 14 നാണ് അപകീർത്തി പരാമർശത്തിൽ അഡീഷണൽ സിജെഎം കോടതിയിൽ കേസ് ഫയൽ ചെയ്‌തത്‌.

Leave A Reply

Your email address will not be published.