Latest Malayalam News - മലയാളം വാർത്തകൾ

ഹരിയാന തോൽവിയിൽ വിമർശനവുമായി രാഹുൽ ഗാന്ധി

Rahul Gandhi criticizes Haryana defeat

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിശകലനം ചെയ്യാന്‍ ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖര്‍ഗെയുടെ നേത്യത്വത്തിൽ വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് യോഗത്തിലാണ് രാഹുൽഗാന്ധിയുടെ വിമർശനം. പാർട്ടി താൽപ്പര്യത്തിന് പകരം നേതാക്കൾ സ്വന്തം താൽപ്പര്യത്തിന് പരിഗണന നൽകിയതാണ് തിരിച്ചടിക്ക് കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഭൂപീന്ദർ സിങ് ഹൂഡ, പിസിസി അധ്യക്ഷൻ, നിരീക്ഷകർ എന്നിവരും യോഗത്തിൽ പങ്കെടുത്തിരുന്നു. സഖ്യകക്ഷികളടക്കം ഹരിയാനയിലെ തിരഞ്ഞെടുപ്പ് തോൽ‌വിയിൽ കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. കോൺ​ഗ്രസ് 36 സീറ്റുകളാണ് ആകെ ഹരിയാനയിൽ നേടിയത്. സംസ്ഥാനത്ത് കോൺ​ഗ്രസ് വിജയം എക്സിറ്റ് പോൾ ഫലങ്ങൾ ഉറപ്പിച്ചിരുന്നെങ്കിലും ഇതിനെ തള്ളിയായിരുന്നു ബിജെപിയുടെ ഹാട്രിക് ജയം. 90 സീറ്റിൽ 48 സീറ്റുകൾ നേടിയായിരുന്നു ബിജെപി ഇവിടെ വിജയിച്ചത്. എന്നാൽ ജൂലാന മണ്ഡലത്തിലെ ബിജെപിയുടെ യോഗേഷ് കുമാറിനെ മലർത്തിയടിച്ച വിനേഷ് ഫോഗാട്ടിന്റെ വിജയം കോൺഗ്രസിന് ആശ്വാസമാണ്.

Leave A Reply

Your email address will not be published.