Latest Malayalam News - മലയാളം വാർത്തകൾ

ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തിക വരും

Radiologist post to be added to Alappuzha Women and Children Hospital

ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തിക ഉൾപ്പെടുത്തും. തസ്തിക സൃഷ്ടിക്കാൻ ആശുപത്രി അധികൃതർ പ്രൊപ്പോസൽ സമർപ്പിച്ചു. പ്രൊപ്പോസൽ സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അഡീ ചീഫ് സെക്രട്ടറി ഇന്ന് ആലപ്പുഴയിൽ എത്തും. വിവിധ ആശുപത്രികൾ അഡീഷണൽ സെക്രട്ടറി സന്ദർശിക്കും. അസാധാരണ വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ സെക്രട്ടറിക്കാണ് അഡീ. ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചത്. ജില്ലാ തലത്തിൽ മെഡിക്കൽ ബോർഡ് ചേരാനും റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. അക്കാര്യത്തിലും ഇന്ന് തന്നെ തീരുമാനം ഉണ്ടായേക്കും. ജില്ലാ മെഡിക്കൽ ഓഫീസിലാണ് അവലോകനയോഗം നടക്കുക.

നിലവിൽ ആശുപത്രിയിൽ റേഡിയോളജിസ്റ്റ് ഇല്ലാത്തതിനാൽ രോഗികളിൽ പലരും പുറത്തുള്ള സ്വകാര്യ സ്കാനിങ് സെന്ററുകളെയാണ് ആശ്രയിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് അസാധാരണ വൈകല്യത്തിടെ ജനിച്ച കുഞ്ഞിന്റെ അമ്മയെ പരിശോധിച്ച രണ്ട് സ്കാനിങ് സെന്ററുകളിലും അന്വേഷണത്തിൽ ഗുരുതര വീഴ്‌ച കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്കാനിങ്സെന്ററുകളുടെ ലൈസൻസും ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തു.

Leave A Reply

Your email address will not be published.