Latest Malayalam News - മലയാളം വാർത്തകൾ

കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി പ്രിയങ്കാ ഗാന്ധി

Priyanka Gandhi reaches the house of Radha, who was killed in a tiger attack

കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി വയനാട് എംപി പ്രിയങ്കാ ഗാന്ധി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ വയനാട് കണിയാറത്ത് പ്രിയങ്ക ഗാന്ധിക്ക് നേരെ സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചു. എംപി മണ്ഡലത്തിൽ എത്തുന്നില്ലെന്നാണ് സിപിഐഎം പ്രവർത്തകർ ആരോപിക്കുന്നത്.

അതേസമയം കൽപ്പറ്റയിലെ കളക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും പ്രിയങ്ക പങ്കെടുക്കും. തുടർന്ന് മേപ്പാടിയിൽ വെച്ച് നടക്കുന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന യുഡിഎഫിന്റെ മലയോര ജാഥയുടെ പൊതുയോഗത്തില്‍ പ്രിയങ്ക ഗാന്ധി സംസാരിക്കും. ഇതിന് ശേഷമായിരിക്കും ഡൽഹിയിലേക്ക് തിരികെ പോകുക. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് മലയോര ജാഥയുടെ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കും. ശേഷം ഡൽഹിയിലേക്ക് മടങ്ങും. വയനാട്ടിൽ നിരന്തരമായി നടക്കുന്ന വന്യജീവി ആക്രമണത്തിൽ ജനങ്ങൾ ഭീതിയിലാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റി സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും പ്രിയങ്ക ഗാന്ധി എംപി ആവശ്യപ്പെട്ടിരുന്നു. വളർത്തു മൃഗങ്ങൾ വ്യാപകമായി കൊല്ലപ്പെടുന്നതിലും കൃഷിയിടങ്ങൾ നശിപ്പിക്കപ്പെടുന്നതിലും ജനങ്ങൾ വലിയ ആശങ്കയിലാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.