നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ആലപ്പുഴയിൽ സ്വകാര്യ ബസ് പിടികൂടി. എഡിജിപിയുടെ ഡ്രൈവറുടെ ഉടമസ്ഥതയിലുള്ള ബസ് ആണ് പിടികൂടിയത്. ബസിൽ നിന്ന് ഒരു ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളാണ് കണ്ടെത്തിയത്. ആലപ്പുഴ ഡാൻസാഫ് ആണ് ബസ് പിടികൂടിയത്. സ്കൂൾ വിദ്യാർത്ഥികൾക്ക് ലഹരി വില്പന നടത്തുന്നു എന്ന പരാതിയെ തുടർന്നായിരുന്നു പരിശോധന. സംഭവത്തിൽ ബസ് ഡ്രൈവറെയും കണ്ടക്ടറെയും കസ്റ്റഡിയിലെടുത്തു. ചേർത്തല വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന ബസ് ആണ് പിടികൂടിയത്.
