Latest Malayalam News - മലയാളം വാർത്തകൾ

പ്രധാനമന്ത്രി വയനാട്ടിലേക്ക് ; കണ്ണൂരില്‍ സ്വീകരിച്ച് മുഖ്യമന്ത്രി

Prime Minister to Wayanad; Chief Minister received in Kannur

വയനാട് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി കണ്ണൂരിലെത്തി. അവിടെ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗം വയനാട്ടിലേക്ക് പുറപ്പെട്ടു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ട്. വയനാട് എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങുക. ദുരന്തബാധിത മേഖലകളില്‍ ആകാശനിരീക്ഷണം നടത്തിയ ശേഷം പുനരധിവാസ ക്യാംപുകള്‍ സന്ദര്‍ശിക്കും. ബെയ്‌ലിപ്പാലം, ആശുപത്രി, കലക്ട്രേറ്റ് എന്നിവിടങ്ങളിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. ദുരിതബാധിതരുമായി സംസാരിക്കും. വൈകീട്ട് 3 മണിക്ക് പ്രധാനമന്ത്രി ഡല്‍ഹിക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ വയനാട്ടില്‍ ഏര്‍പ്പെടുത്തി. ഇന്ന് രാവിലെ മുതല്‍ കല്‍പ്പറ്റയിലും മേപ്പാടിയിലും ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. അതിതീവ്ര ദുരന്തമായി ചൂരല്‍മല ദുരന്തത്തെ മാറ്റാന്‍ മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോദിക്കൊപ്പം പിണറായി വിജയനും ഇന്ന് വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രി വയനാട്ടില്‍ എത്തുന്നത്. പ്രധാനമന്ത്രി തന്നെ നേരിട്ട് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നതോടെ ദുരന്ത ബാധിതരുടെ കുടുംബങ്ങളെ സഹായിക്കാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

Leave A Reply

Your email address will not be published.