പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൃശൂരിൽ; 2 ലക്ഷം വനിതകൾ പങ്കെടുക്കുന്ന ബിജെപി മഹിളാ സമ്മേളനം ഉദ്ഘാടനം ചെയ്യും

schedule
2024-01-03 | 05:07h
update
2024-01-03 | 05:07h
person
kottarakkaramedia.com
domain
kottarakkaramedia.com
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തൃശൂരിൽ; 2 ലക്ഷം വനിതകൾ പങ്കെടുക്കുന്ന ബിജെപി മഹിളാ സമ്മേളനം ഉദ്ഘാടനം ചെയ്യും
Share

KERALA NEWS TODAY THRISSUR :തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് 2 ലക്ഷം വനിതകൾ അണിനിരക്കുന്ന ബിജെപി മഹിളാ സമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന പേരിലാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. റോഡ് ഷോയും പൊതുസമ്മേളനവുമടക്കമുള്ള പരിപാടികളിലായി രണ്ടര മണിക്കൂറോളം പ്രധാനമന്ത്രി തൃശൂരിൽ ചെലവഴിക്കും. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം അടക്കം നിർണ്ണായക രാഷ്ട്രീയ പ്രഖ്യാപനം സന്ദർശനത്തിൽ ഉണ്ടായേക്കുമെന്നാണ് സൂചന.ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് കുട്ടനെല്ലൂർ കോളജ് ഗ്രൗണ്ടിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി രണ്ടേകാലോടെ സ്വരാജ് റൗണ്ടിൽ പ്രവേശിക്കും. തുടർന്ന് നായ്ക്കനാൽ വരെ ഒന്നര കിലോമീറ്റർ റോഡ് ഷോ നടക്കും. അതിനുശേഷം മഹിളാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തേക്കിന്‍കാട് മൈതാനിയിലെ വേദിയിലേക്ക് എത്തും. പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി കനത്ത പോലീസ് സുരക്ഷയിലാണ് തൃശൂര്‍ നഗരം.സ്ത്രീകള്‍ക്ക് മാത്രമേ സമ്മേളനത്തിലേക്ക് പ്രവേശനമുള്ളൂ . മഹിളാ പ്രവർത്തകർക്കു പുറമെ അങ്കണവാടി ടീച്ചര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലെ വനിതകള്‍ സമ്മേളനത്തിൽ പങ്കാളികളാകും.

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara VarthakalKOTTARAKKARAMEDIAlatest malayalam newslatest news
4
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
19.08.2024 - 06:18:10
Privacy-Data & cookie usage: