അര ഗ്രാമിന് 2000 രൂപ വരെ വില, ഈ തുക കൊടുത്തും വാങ്ങാൻ ആവശ്യക്കാരേറെ, യെല്ലോ മെത്തുമായി 2 യുവാക്കൾ പിടിയിൽ

schedule
2024-05-08 | 13:49h
update
2024-05-08 | 13:49h
person
kottarakkaramedia.com
domain
kottarakkaramedia.com
അര ഗ്രാമിന് 2000 രൂപ വരെ വില, ഈ തുക കൊടുത്തും വാങ്ങാൻ ആവശ്യക്കാരേറെ, യെല്ലോ മെത്തുമായി 2 യുവാക്കൾ പിടിയിൽ
Share

THRISSUR:ചേർപ്പിൽ യെല്ലോ മെത്തുമായി രണ്ടു യുവാക്കൾ പിടിയിൽ. വല്ലച്ചിറ സ്വദേശി അക്ഷയ് അനിൽകുമാർ, ചാലക്കുടി പരിയാരം സ്വദേശി അതുൽ കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് കമ്മീഷണറുടെ മധ്യമേഖലാ സ്‌ക്വാഡും ചേർപ്പ് എക്സൈസും ചേർന്നാണ് റേഞ്ച് ഇൻസ്‌പെക്ടർ ശങ്കർ പ്രസാദിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്. അഞ്ച് ഗ്രാം യെല്ലോ മെത്താംഫിറ്റമിൻ ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തവല്ലച്ചിറ മിനി ഗ്രൗണ്ടിന് സമീപം യുവാക്കൾ മയക്കുമരുന്ന് ഉപയോഗവും വിൽപ്പനയും ഉണ്ടെന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ രഹസ്യ നിരീക്ഷണം നടത്തി വരികയായിരുന്നു എക്സൈസ്. അതിമാരകവും വീര്യം കൂടിയതുമായ യെല്ലോ മെത്തെന്നറിയപ്പെടുന്ന ഈ മയക്കുമരുന്നിന് യുവാക്കൾക്കിടയിൽ വൻ ഡിമാൻഡ് ആണ്. അര ഗ്രാം രണ്ടായിരം രൂപ വരെ വില തന്നാണ് ഇടപാടുകാർ വാങ്ങിയിരുന്നതെന്ന് പ്രതികൾ മൊഴി നൽകി.
ഇവരിൽ നിന്ന് സ്ഥിരമായി മയക്കുമരുന്ന് വാങ്ങുന്നവരെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. പ്രിവന്റീവ് ഓഫീസർ വി ആർ ജോർജ്ജ്, എക്സൈസ് കമ്മീഷണറുടെ മധ്യ മേഖല സ്‌ക്വാഡ് അംഗം ഗ്രേഡ് പ്രിവന്റീവ് ഓഫീസർ ആയ കൃഷ്ണപ്രസാദ് എം കെ, സന്തോഷ് ബാബു കെ ജി, സിവിൽ എക്സൈസ് ഓഫീസർമാരായ സിജോ മോൻ പി ബി, ഷെയ്ഖ് അഹദ്, കൃഷ്ണകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷൈജു എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

Breaking Newsgoogle newskerala newsKOTTARAKARAMEDIAKottarakkara Varthakalkottarakkara varthakkallatest newsthiruvananthapuram
1
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
24.03.2025 - 08:08:22
Privacy-Data & cookie usage: