Latest Malayalam News - മലയാളം വാർത്തകൾ

മൂന്നാറിൽ പുലിയുടെ സാന്നിധ്യം ; തിരച്ചിൽ ആരംഭിച്ച് വനംവകുപ്പ്

Presence of leopard in Munnar; Forest Department begins search

മൂന്നാറിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തോട്ടം തൊഴിലാളിയാണ് പുലിയെ നേരിൽ കണ്ടത്. മൂന്നാർ ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് സമീപമാണ് പുലിയെ കണ്ടത്. പ്രദേശത്ത് വനംവകുപ്പ് വിശദമായ പരിശോധന നടത്തുകയാണ്. ഇരുപത് പേരടങ്ങുന്ന രണ്ട് സംഘങ്ങളാണ് പരിശോധനയ്ക്കുള്ളത്. ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തും. പുലിയെ കണ്ട ഭാഗം ജനവാസമില്ലാത്ത പ്രദേശമാണ്. കൊളുന്ത് നുള്ളാൻ മാത്രമായി തൊഴിലാളികൾ എത്തുന്ന ഇടമാണിവിടം. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.

Leave A Reply

Your email address will not be published.