KERALA NEWS TODAY :ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗികചൂഷണം നടത്തിയ ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് അകാല വിടുതൽ നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. സംരക്ഷകനെന്ന് നടിച്ച് ഭിന്നശേഷിക്കാരിയായ സ്ത്രീയെ ലൈംഗിക ചൂഷണം നടത്തി കൊലപ്പെടുത്തിയ പ്രതി പ്രകാശന് അകാല വിടുതൽ ശുപാർശ ചെയ്യേണ്ടതില്ലെന്നാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്.
സമൂഹത്തിന്റെ പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പലതരത്തിൽ ചൂഷണം ചെയ്തശേഷം നിഷ്കരുണം കെലപ്പെടുത്തുകയാണ് പ്രതി ചെയ്തതെന്ന് വിലയിരുത്തിയാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകുകയും വിടുതൽ ഹർജി നിരസിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയും ചെയ്തത്.