Latest Malayalam News - മലയാളം വാർത്തകൾ

പത്തനംതിട്ടയിൽ ഗർഭിണി കാൽവഴുതി കിണറ്റിൽവീണു

Pregnant woman slips and falls into well in Pathanamthitta

പത്തനംതിട്ടയിൽ ഗർഭിണി കാൽവഴുതി കിണറ്റിൽ വീണു. തുടർന്ന് ഫയർഫോഴ്സ് എത്തി യുവതിയെ രക്ഷപ്പെടുത്തി. പത്തനംതിട്ട ഇലന്തൂർ കാരംവേലിയിൽ ആണ് സംഭവം ഉണ്ടായത്. അമ്മയ്ക്കും ഗർഭസ്ഥശിശുവിനും ആരോഗ്യ പ്രശ്നങ്ങളില്ല. വെള്ളം എടുക്കാൻ പോകവെയായിരുന്നു കാൽ വഴുതി വീണത്. നിലവിളിക്കുന്നത് കേട്ട് നാട്ടുകാർ ഓടിയെത്തി. ഫയര്ഫോഴ്സ്നെ അറിയിച്ചു. തുടർന്ന് അവർ രക്ഷപ്പെടുത്തുകയായിരുന്നു. നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

Leave A Reply

Your email address will not be published.