Latest Malayalam News - മലയാളം വാർത്തകൾ

കൊല്ലം കടയ്ക്കലിൽ ഗർഭിണിയായ 19കാരി ജീവനൊടുക്കിയ നിലയിൽ

Pregnant 19-year-old girl commits suicide in Kadakkal, Kollam

കൊല്ലം ജില്ലയിലെ കടയ്ക്കലിൽ 19കാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ പാട്ടിവളവ് ചരുവിളപുത്തൻ വീട്ടിൽ ശ്രുതിയാണ് മരിച്ചത്. രണ്ടുമാസം മുൻപാണ് പുനയം സ്വദേശിയായ മാഹിനെ പെൺകുട്ടി വിവാഹം കഴിച്ചത്. ശ്രുതി ഒരുമാസം ഗർഭിണിയാണ്. ഇന്നലെ രാത്രി ഒമ്പതരമണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ശ്രുതിയെ കണ്ടെത്തുകയായിരുന്നു. കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശ്രുതിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ മാഹിൻ ആശുപത്രിയിൽ നിന്ന് ഒളിവിൽ പോയി. മയക്കുമരുന്ന് കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് മാഹിൻ.

Leave A Reply

Your email address will not be published.