Latest Malayalam News - മലയാളം വാർത്തകൾ

കേരളത്തിൽ പവർ കട്ടില്ല: വൈദ്യുതി കരാറുകൾ നീട്ടി.

KERALA NEWS TODAY-സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഉണ്ടാവില്ല. വൈദ്യുതി കരാറുകൾ ഡിസംബർ 31 വരെ നീട്ടി.
ഡാമുകളിൽ വെള്ളം ഇല്ലാത്തതിനാൽ കടുത്ത വൈദ്യുതി പ്രതിസന്ധിയിലായിരുന്നു സംസ്ഥാനം.
ലോഡ് ഷെഡിങ് അടക്കമുള്ള കാര്യങ്ങൾക്ക് അന്തിമ തീരുമാനം ഉണ്ടായത് ഇന്നലെയാണ്.
കടുത്ത വൈദ്യുതി പ്രതിസന്ധി തുടരുന്നതിനിടെയാണ് ഇന്നലെ വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നത്.
എന്നാൽ പവർ കട്ടിന്റെ കാര്യത്തിൽ തീരുമാനമായിരുന്നില്ല,ഈ മാസം 25ന് മുഖ്യമന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ വിഷയം അവതരിപ്പിക്കാനായിരുന്നു ഇന്നലെ തീരുമാനിച്ചത്. വൈദ്യുതി വാങ്ങിയതിന്റെ വിശദാംശങ്ങൾ നൽകാൻ റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു.
കരാർ നീട്ടണമെന്ന് അപേക്ഷയിൽ വാദം കേട്ട ശേഷമാണ് കമ്മീഷൻ നിർദ്ദേശം നൽകിയത്. നിലവിലുള്ള വൈദ്യുതി കരാറുകളുടെ കാലാവധി എന്നു പറയുന്നത് 2023 ഡിസംബർ 31 വരെയാണ്. 2024 ജനുവരി ഒന്നു മുതൽ പുതിയ കരാറിലൂടെ വൈദ്യുതി ലഭ്യമാക്കും എന്ന് കെഎസ്ഇബി അറിയിച്ചു.ലോഡ് ഷെഡിങ് അടക്കമുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാനാണ് കമ്മീഷന്റെ നടപടി. മഴ കുറഞ്ഞതിനെ തുടർന്ന് വൈദ്യുതിയുടെ ആഭ്യന്തര ഉൽപാദനവും കുറഞ്ഞു എന്ന് കമ്മീഷൻ വിശദീകരിക്കുന്നു.

Leave A Reply

Your email address will not be published.