Latest Malayalam News - മലയാളം വാർത്തകൾ

മുഖ്യമന്ത്രിയുടെ ​ദുരിതാശ്വാസ നിധിക്കെതിരായ പോസ്റ്റ് ; മുന്‍കൂര്‍ ജാമ്യം തേടി അഖില്‍ മാരാര്‍

Post against Chief Minister's Relief Fund; Akhil Marar seeks anticipatory bail

ബിഗ് ബോസ് വിജയിയും സംവിധായകനുമായ അഖില്‍ മാരാർ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ. കൊല്ലം സിറ്റി സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. കേസെടുത്തത് രാഷ്ട്രീയ വൈരാഗ്യം മൂലമാണെന്നും സിഎംഡിആര്‍എഫിനെതിരെ പ്രചാരണം നടത്തിയിട്ടില്ലെന്നും അഖില്‍ മാരാര്‍ ജാമ്യാപേക്ഷയിൽ പറയുന്നു. വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കാൻ താത്പര്യമില്ലെന്നായിരുന്നു അഖിൽ മാരാർ പറഞ്ഞത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയ വേറെ നാല് പേർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.