Latest Malayalam News - മലയാളം വാർത്തകൾ

പിവി അൻവറിന് ഏർപ്പെടുത്തിയിരുന്ന പൊലീസ് സുരക്ഷ പിൻവലിച്ചു

Police security provided to PV Anwar withdrawn

പിവി അൻവറിനും വീടിനും ഏർപ്പെടുത്തിയിരുന്ന പൊലീസ് സുരക്ഷ പിൻവലിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുള്ള 6 പേരെയാണ് സർക്കാർ പിൻവലിച്ചത്. സുരക്ഷക്കായി വീടിന് സമീപത്ത് ഏർപ്പെടുത്തിയ പൊലീസ് പിക്കറ്റ് പോസ്റ്റും പിൻവലിച്ചു. പിവി അൻവർ ഡിജിപിക്ക് നൽകിയ പരാതി അടിസ്ഥാനത്തിലാണ് വീടിന് സുരക്ഷ ഒരുക്കിയിരുന്നത്. അതേസമയം കഴിഞ്ഞ ദിവസമാണ് പിവി അൻവർ എംഎൽഎ സ്ഥാനം രാജി വെച്ചത്. സ്പീക്കര്‍ എഎൻ ഷംസീറിനെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറുകയായിരുന്നു. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്‍റെ നിര്‍ണായക നീക്കം. നിയമസഭയിൽ എത്താൻ സഹായിച്ച എല്‍ഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും അന്‍വര്‍ നന്ദി പറഞ്ഞു.

Leave A Reply

Your email address will not be published.