Latest Malayalam News - മലയാളം വാർത്തകൾ

ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്ട്‌

Police report says no evidence found in trolley bag controversy

പാലക്കാട് തിരഞ്ഞെടുപ്പ് വിവാദത്തോട് അനുബന്ധിച്ചുണ്ടായ നീല ട്രോളി ബാഗ് വിവാദത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് പോലീസ് റിപ്പോർട്ട്‌. ബാഗിൽ പണം എത്തിച്ചതിന് തെളിവ് കണ്ടെത്താനായില്ലെന്നാണ് റിപ്പോർ‌ട്ട് വ്യക്തമാക്കുന്നത്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്കാണ് റിപ്പോർട്ട്‌ നൽകിയത്. ഇതോടെ കേസിലെ തുടർനടപടികൾ അവസാനിപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിലാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കൾ പണം എത്തിച്ചെന്ന് വിവാദം ഉയർന്നത്. സിപിഐഎമ്മാണ് പരാതി നൽകിയിരുന്നത്. കെപിഎം ഹോട്ടലിൽ എത്തിച്ച ട്രോളി ബാഗിൽ പണമാണെന്ന് പൊലീസിന് തെളിയിക്കാനായില്ല. നീല ട്രോളി ബാഗിൽ തന്റെ വസ്ത്രങ്ങൾ ആയിരുന്നു എന്നാണ് രാഹുൽ വ്യക്തമാക്കിയത്.

Leave A Reply

Your email address will not be published.