Latest Malayalam News - മലയാളം വാർത്തകൾ

പോക്‌സോ കേസ് പ്രതിക്ക് 20 വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും

POCSO case accused sentenced to 20 years rigorous imprisonment and Rs 1,20,000 fine

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശൂരനാട് തൃക്കുന്നപ്പുഴ സ്വദേശി സത്യന്‍ (56)നെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എഫ് മിനിമോൾ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും പോക്സോ ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം കഠിന തടവിനും 1,20,000 രൂപ പിഴ ഒടുക്കാനും വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം 12 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും ശിക്ഷിച്ചു. ശൂരനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് ഇന്‍സ്പെക്ടര്‍മാരായ ജോസഫ് ലിയോൺ ,സുധീഷ് കുമാര്‍ എന്നിവരാണ്. പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് 17 സാക്ഷികളെ വിസ്തരിച്ചിട്ടുള്ളതും 21 രേഖകള്‍ കോടതിയില്‍ മുമ്പാകെ ഹാജരാക്കിയിട്ടുള്ളതുമാണ് . പ്രോസിക്യൂഷന് വേണ്ടി അഡ്വ എൻ സി പ്രേമചന്ദ്രൻ ഹാജരായി.

Leave A Reply

Your email address will not be published.