KERALA NEWS TODAY-പത്തനംതിട്ട : ഏനാനല്ലൂര്‍ മൂവാറ്റുപുഴ പുത്തില്ലത്ത് മന പി.എന്‍ മഹേഷ് ശബരിമല മേല്‍ശാന്തി.
ശബരിമല സന്നിധാനത്ത് നടന്ന നറുക്കെടുപ്പിലാണ് അദ്ദേഹത്തെ മേൽശാന്തിയായി തിരഞ്ഞെടുത്തത്.
പി.ജി മുരളിയെ മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുത്തു. തൃശ്ശൂർ സ്വദേശിയാണ് മുരളി.
17 പേരായിരുന്നു ശബരിമല മേല്‍ശാന്തിമാരുടെ അന്തിമ പട്ടികയിലുണ്ടായിരുന്നത്.
ഇവരില്‍ നിന്നാണ് മഹേഷിനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തത്.
പന്തളം കൊട്ടാരത്തിലെ വൈദേഹും നിരുപമ ജി.വർമയുമാണ് നറുക്കെടുത്തത്. വെെദേഹ് ശബരിമല മേൽശാന്തിയുടേയും നിരുപമ മാഴികപ്പുറം മേൽശാന്തിയുടേയും നറുക്കുകൾ തിരഞ്ഞെടുത്തു. 2011-ലെ സുപ്രീംകോടതിയുടെ ഉത്തരവുപ്രകാരമാണ് പന്തളം കൊട്ടാരം വലിയതമ്പുരാൻ നിർദേശിക്കുന്ന കുട്ടികളെ നറുക്കെടുപ്പിനായി അയച്ചുതുടങ്ങിയത്.