കോഴിക്കോട് : ജില്ലയിലെ ജനത ഹോട്ടലിലെ സാമ്പാറിൽ നിന്നും പ്ലാസ്റ്റിക് കവർ കണ്ടെത്തി. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ ഹോട്ടൽ പൂട്ടിച്ചു. ഹോട്ടലിൽ ഊണ് കഴിക്കുന്നതിനിടെയാണ് സാമ്പാറിൽ നിന്നും പ്ലാസ്റ്റിക് കവർ കണ്ടെത്തിയത്. കടയിലെ ജീവനക്കാരനോട് ഇക്കാര്യം പറഞ്ഞപ്പോൾ കുഴപ്പമില്ല, പ്ളാസ്റ്റിക് സഞ്ചിയല്ലേയെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെയാണ് ഊണ് കഴിക്കാനെത്തിയ ആൾ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്. കോഴിക്കോട് പുറമേരിയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഊണിൽ നിന്നും പ്ളാസ്റ്റിക് സഞ്ചി കണ്ടെടുത്തു. സംഭവത്തിൽ സ്ഥാപനത്തിന് പിഴ ചുമത്തുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.