Latest Malayalam News - മലയാളം വാർത്തകൾ

പ്രതികൾക്ക് ഏത് ശിക്ഷ ലഭിച്ചാലും അതെന്നെ ബാധിക്കുന്നില്ല: പി ജെ ജോസഫ്

Kerala News Today-കൊച്ചി: ശിക്ഷ കുറഞ്ഞുപോയോ കൂടിപ്പോയോ എന്നുള്ളത് നിയമപണ്ഡിതർ ചർച്ച ചെയ്യേണ്ട വിഷയമാണെന്ന് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ.പി ജെ ജോസഫ്.
വിധി എന്താണ് എന്നെല്ലാതെ അത് വികാരപരമല്ലെന്ന് പി ജെ ജോസഫ് പറഞ്ഞു. കൈവെട്ട് കേസിൽ വിധി വന്ന ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രൊഫ.പി ജെ ജോസഫ്.

പ്രതികള്‍ക്ക് കിട്ടുന്ന ശിക്ഷ ഇരയ്ക്ക് കിട്ടുന്ന നീതിയല്ലെന്ന് ടി ജെ ജോസഫ് ആവര്‍ത്തിച്ചു. പ്രതികള്‍ക്ക് എന്ത് ശിക്ഷ കിട്ടിയാലും അത് തന്നെ ബാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേസില്‍ സാക്ഷി പറയുക എന്നത് മാത്രമായിരുന്നു തൻ്റെ ഉത്തരവാദിത്വമെന്ന് അദ്ദേഹം പറയുന്നു.
വിധി അറിഞ്ഞപ്പോള്‍ ഒരു കൗതുകം ശമിച്ചു എന്നതല്ലാതെ ഇതില്‍ എനിക്ക് മറ്റ് വികാരഭേദങ്ങള്‍ ഒന്നും തന്നെയില്ല.

കേസ് തീവ്രവാദം എന്ന നിലയിലാണ് കോടതി കൈകാര്യം ചെയ്തതെന്നാണ് മനസിലാക്കുന്നത്.
പ്രതികളെ ശിക്ഷിക്കുന്നത് കൊണ്ട് രാജ്യത്തെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ശമനമുണ്ടാകുമോ ഇല്ലയോ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിശകലനം ചെയ്യട്ടേ.
ലോകത്തുനിന്ന് അന്ധവിശ്വാസങ്ങള്‍ നീങ്ങി ആധുനികമായ ഒരു ലോകം ഉണ്ടാകാന്‍ ആഗ്രഹിക്കുന്നുവെന്നേ ഈ അവസരത്തില്‍ പറയാന്‍ സാധിക്കൂ. ശാസ്ത്രാവബോധം ഉള്‍ക്കൊണ്ട് മാനവികതയില്‍ പുലരുന്ന വിശ്വപൗരന്മാരായി മനുഷ്യര്‍ മാറട്ടേ എന്ന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേസിലെ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. രണ്ടാം പ്രതി സജില്‍, മൂന്നാം പ്രതി എം കെ നാസര്‍, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.
മൂന്ന് പ്രതികളും 50,000 രൂപ പിഴയും അടയ്ക്കണം. പ്രതികള്‍ക്കെതിരെ യുഎപിഎ കുറ്റം നിലനില്‍ക്കുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. കൊച്ചിയിലെ എന്‍ഐഐ കോടതിയാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്.

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.