Latest Malayalam News - മലയാളം വാർത്തകൾ

ഇന്ന് രാത്രി മുതൽ പെട്രോൾ പമ്പുകൾ അടച്ചിടും; സൂചനാ സമരം

KERALA NEWS TODAY THIRUVANANTHAPURAM:തിരുവനന്തപുരം: ഗുണ്ടാ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ ഇന്ന് രാത്രി എട്ടുമണി മുതൽ നാളെ (തിങ്കളാഴ്ച) പുലർച്ചെ ആറുമണിവരെ അടച്ചിടും. പെട്രോൾ പമ്പുകൾക്ക് നേരെയുണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളിലും അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് പമ്പുകൾ അടച്ചിടുന്നതെന്ന് ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സ് അറിയിച്ചു.പെട്രോൾ പമ്പുകൾക്ക് നേരെയുണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളിൽ പരിഹാരമുണ്ടായില്ലെങ്കിൽ മാർച്ച് പത്തുമുതൽ രാത്രി പത്തുമണിവരെ പമ്പുകൾ പ്രവർത്തിക്കുകയുള്ളൂവെന്ന് അസോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്. പെട്രോൾ പമ്പുകൾക്ക് നേരെയുണ്ടാകുന്ന ഗുണ്ടാ ആക്രമണങ്ങളും അതിക്രമങ്ങളും തടയാൻ ആശുപത്രി സംരക്ഷണ നിയമത്തിന് സമാനമായ നിയമം വേണമെന്നാണ് ആൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിൻ്റെ ആവശ്യം.സംസ്ഥാനത്തെ സ്വകാര്യ പമ്പുകൾ അടച്ചിടുമെങ്കിലും കെഎസ്ആർടിസിയുടെ യാത്രാ ഫ്യൂവൽസ് 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. എല്ലാ ദിവസത്തെ പോലെയും ഫ്യൂവൽസ് 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. തിരുവനന്തപുരം ഈസ്റ്റ് ഫോർട്ട്, വികാസ്ഭവൻ, കിളിമാനൂർ, ചടയമംഗലം, പൊൻകുന്നം, ചേർത്തല, മാവേലിക്കര, മൂന്നാർ, മൂവാറ്റുപുഴ, പറവൂർ, ചാലക്കുടി, തൃശൂർ, ഗുരുവായൂർ, കോഴിക്കോട് എന്നിവടങ്ങളിലാണ് കെഎസ്ആർടിസിക്ക് ഫ്യൂവൽസുള്ളത്.

Leave A Reply

Your email address will not be published.