Latest Malayalam News - മലയാളം വാർത്തകൾ

സി.പി.എം പ്രചാരണം പൊളിയുന്നു; സ്വന്തമായി ഭൂമിയിലെന്ന സാക്ഷ്യപത്രവുമായി മറിയക്കുട്ടി

KERALA NEWS TODAY – ഇടുക്കി: അടിമാലിയിൽ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച വയോധികർക്കെതിരെ സി.പി.എം നടത്തിയ പ്രചാരണം തെറ്റെന്ന് തെളിഞ്ഞു. ഒന്നര ഏക്കർ സ്ഥലവും രണ്ടു വീടും മറിയക്കുട്ടിക്ക് ഉണ്ടെന്നായിരുന്നു പ്രചരണം.
എന്നാൽ മന്നാങ്കണ്ടം വില്ലേജിൽ മറിയക്കുട്ടിക്ക് ഭൂമി ഇല്ലെന്നാണ് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രത്തിൽ പറയുന്നത്.
സി.പി.എം മുഖപത്രത്തിലും സൈബർ പേജുകളിലും വന്ന വാർത്ത തെറ്റാണെന്ന് തെളിഞ്ഞതോടെ നിയമ നടപടി സ്വീകരിക്കുമെന്ന് മറിയക്കുട്ടി പറഞ്ഞു.
കാലങ്ങളായി ലഭിച്ചു കൊണ്ടിരുന്ന പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് 85 പിന്നിട്ട മറിയക്കുട്ടിയും അന്നയും തെരുവിലിറങ്ങിയത്.

മറിയക്കുട്ടിക്ക് വിധവ പെൻഷനും അന്നക്ക് ഈറ്റ തൊഴിലാളി ക്ഷേമ പെൻഷനുമാണ് മുടങ്ങിയത്.
ഈ രണ്ട് പെൻഷനുകളായിരുന്നു ഇവരുടെ ഉപജീവന മാർഗം. ഇതുസംബന്ധിച്ച് കാലങ്ങളായി ഇവർ സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയെങ്കിലും അനുകൂല സമീപനമൊന്നുമുണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് പിച്ചചട്ടിയുമായി ഇവർ തെരുവിലിറങ്ങിയത്.
തങ്ങളുടെ പേപ്പറുകൾ ശരിയാക്കി തരാൻ വിമുഖത കാണിച്ച സർക്കാർ ഓഫീസിൽ നിന്നു തന്നെയാണ് ഇവർ ഭിക്ഷ യാചിച്ച് പ്രതിഷേധ പരിപാടികൾക്ക് തുടക്കം കുറിച്ചത്.

Leave A Reply

Your email address will not be published.