Latest Malayalam News - മലയാളം വാർത്തകൾ

ഈ വർഷം സ്റ്റാർട്ടപ്പുകളിൽ നടന്ന ഏറ്റവും വലിയ പിരിച്ചുവിടലുമായി പേടിഎം

WORLD TODAY :ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഫിൻ‌ടെക് ഭീമനായ പേടി‌എം. മാതൃ കമ്പനിയായ വൺ‌97 കമ്മ്യൂണിക്കേഷൻ ഓട്ടോമേഷൻ വ്യാപകമാക്കുന്നതിൻെറ ഭാഗമായാണ് ജീവനക്കാരെ ഒഴിവാക്കുന്നത്. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി സ്ഥാപനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ‌നടപ്പിലാക്കുകയാണ്. 100 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. പേടിഎമ്മിന്റെ സ്ഥാപകനും സിഇഒയുമായ വിജയ് ശേഖർ ശർമ്മ, 2024-ലേക്കുള്ള താൻ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക‌ പങ്കു വെച്ചു.പേടിഎം ആപ്പും പേടിഎം പേയ്‌മെന്റ് ബാങ്കും മറ്റ് സ്ഥാപനങ്ങളും ഒക്കെ വേർതിരിക്കും. ആപ്പിന്റെ ഉപയോക്തൃ അനുഭവത്തിലെ മാറ്റത്തിന് പുറമെ, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളിലും എയെ കൊണ്ടുവരുന്നതോടെ ബിസിനസിൽ വ്യാപകായ മാറ്റമാണ് ലക്ഷ്യമി‍ടുന്നത്. ‌ 2024-ലെ മാറ്റത്തിൻെറ ഭാഗമായാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വിപുലീകരണത്തിനും വിജയ് ശേഖർ ശർമ്മ മുൻ‌ഗണന നൽകുന്നുണ്ട്.പേടിഎമ്മിന്റെ പ്രവർത്തനങ്ങളിൽ എഐ വ്യാപകമാക്കുന്നതോടെ ചെലവ് കുറയ്ക്കൽ മാത്രമല്ല, പ്രവർത്തനങ്ങളുടെ മെച്ചപ്പെട്ട കാര്യക്ഷമതയും കമ്പനി ലക്ഷ്യമിടുന്നുണ്ട്. ആവർത്തിച്ചുള്ള ജോലികളും റോളുകളും നീക്കം ചെയ്യുകയാണ്. ഫിൻ‌ടെക് സ്ഥാപനങ്ങളുടെ ശേഷി വർദ്ധിപ്പിച്ച് പേയ്‌മെന്റ് ബിസിനസ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പേടിഎമ്മിന്റെ പ്രവർത്തനങ്ങളിൽ എഐ ഉപയോഗിക്കുന്നതിന് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന് ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിൻെറ കാതാമസം ഒഴിവാക്കുക എന്നതാണ്. മാസങ്ങൾ വേണ്ടി വരുന്ന സമയക്രമം ആഴ്ചകളിലേക്കും ദിവസങ്ങളിലേക്കും ചുരുക്കുകയാണ് ലക്ഷ്യം.

Leave A Reply

Your email address will not be published.