നേര്യമംഗലത്ത് ബസിടിച്ച് യാത്രക്കാരി മരിച്ചു. മാമലക്കണ്ടം സ്വദേശിനി പാക്കാട്ട് കൗസല്യ തങ്കപ്പൻ(68) ആണ് മരിച്ചത്. മാമലക്കണ്ടത്തുനിന്നു ബസിൽ നേര്യമംഗലം ബസ് സ്റ്റാൻഡിൽ വന്നിറങ്ങി മുന്നോട്ടു നീങ്ങുമ്പോൾ അതേ ബസ് തന്നെയാണ് കൗസല്യയെ ഇടിച്ചിട്ടത്. ഉടൻ കോതമംഗലം ധർമ്മഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.