Latest Malayalam News - മലയാളം വാർത്തകൾ

പിപി ദിവ്യക്കെതിരായ പാർട്ടി നടപടി ഉടനുണ്ടാകില്ല

Party action against PP Divya will not be immediate

പിപി ദിവ്യക്കെതിരെ സംഘടനാ നടപടി ഉടനില്ല. തിടുക്കത്തിൽ തീരുമാനം വേണ്ടെന്നും നിയമപരമായ നടപടികൾ മുന്നോട്ട് പോകട്ടെയെന്നുമാണ് തൃശൂരിൽ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്‍റെ തീരുമാനം. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്ന മുറയ്ക്ക് മാത്രം നടപടി മതിയെന്നും യോഗത്തിൽ ധാരണയായി. ദിവ്യ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. കോടതി ഉത്തരവ് വരുന്നത് വരെ ദിവ്യ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങിയേക്കില്ലെന്നാണ് വിവരം. മുന്‍കൂർ ജാമ്യേപേക്ഷയിലെ ഉത്തരവ് കാത്തിരിക്കുകയാണെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി 29നാണ് വിധി പറയുന്നത്. എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.