Latest Malayalam News - മലയാളം വാർത്തകൾ

പന്നിയങ്കര ടോൾ പ്ലാസ ; പ്രദേശവാസികളിൽ നിന്ന് തല്ക്കാലം ടോൾ പിരിക്കുന്നില്ലെന്ന് കമ്പനി

Panniyankara Toll Plaza; Company says no toll collection from locals for now

പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നും തത്ക്കാലത്തേക്ക് ടോള്‍ പിരിക്കില്ല. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് കരാര്‍ കമ്പനിയുടെ പിന്മാറ്റം. കരാര്‍ കമ്പനി ഉദ്യോഗസ്ഥരുമായി സിപിഐഎം-കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിച്ചാല്‍ പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അറിയിച്ചു. രാവിലെ 9 മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുമെന്നായിരുന്നു കരാര്‍ കമ്പനി അറിയിച്ചിരുന്നത്. പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിഷേധക്കാരും വ്യക്തമാക്കി. കോണ്‍ഗ്രസ്, സിപിഐഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് വന്‍ പ്രതിഷേധം. നേരത്തെ വാഹനത്തിന്റെ ആര്‍സി ബുക്ക് കാണിച്ചാല്‍ പ്രദേശത്തെ ആറു പഞ്ചായത്തുകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരുന്നു. ഇതാണ് ഒഴിവാക്കുമെന്ന് കമ്പനി അറിയിച്ചത്.

Leave A Reply

Your email address will not be published.