KERALA NEWS TODAY- പാലക്കാട് : തിരുവഴിയോട് ദീർഘദൂരം സർവീസ് നടത്തുന്ന സ്വകാര്യ ട്രാവൽസ് ബസ് നിയന്ത്രണം വിട്ടു മറിയുണ്ടായ അപകടത്തിൽ രണ്ടു മരണം.
ചെന്നൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്സാണ് ഇറക്കത്തിൽ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടത്തിൽപ്പെട്ടത്.
ഇന്ന് പുലർച്ചയാണ് അപകടം നടന്നത്.
ഡ്രൈവർ ഉറങ്ങിപ്പോയതാകാം എന്നാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
ബസ്സിന്റെ അടിയിൽ പെട്ട രണ്ട് പേരാണ് മരിച്ചത്. മലപ്പുറം സ്വദേശിനി സൈനബയാണ് മരിച്ചവരിൽ ഒരാൾ.ഇവർ സംഭവ സ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരിൽ ഒരാൾ പുരുഷനാണ്. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. ബസ് റോഡിൽ നിന്ന് മാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.