ആക്രമണ, നിരീക്ഷണ ശേഷി മെച്ചപ്പെടുത്തുന്നതിനായി ഡ്രോൺ കരാർ പുനഃക്രമീകരിച്ച് പാകിസ്താനും തുർക്കിയും. 900 മില്യൺ അമേരിക്കൻ ഡോളറിന്റെ ഡ്രോൺ കരാറാണ് ഇരുരാജ്യങ്ങളും പുനഃക്രമീകരിച്ചത്. നേരത്തെയുണ്ടായിരുന്ന കരാറിൻ്റെ പോരായ്മകൾ തിരുത്തിയാണ് പുതിയ കരാർ സംബന്ധിച്ച് ഇരുരാജ്യങ്ങളും ധാരണയിലെത്തിയതെന്നാണ് റിപ്പോർട്ട്.
പുതുക്കിയ കരാറിൽ 700ലധികം തുർക്കി നിർമ്മിത ബെയ്‌രക്തർ TB2, AKINCI UAV എന്നിവയാണ് ഉൾപ്പെടുന്നത്. പാകിസ്താൻ്റെ സൈനിക പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ ‘കാമികസെ ഡ്രോണു’കൾ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാൻ, പ്രതിരോധ മന്ത്രി യാസർ ഗുലർ, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ ജനറൽ അസിം മുനീർ എന്നിവരുൾപ്പെടെ ഉന്നതതല സംഘമാണ് ജൂലൈ ആദ്യം ഇസ്ലാമാബാദിൽ ഇത് സംബന്ധിച്ച കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോർട്ട്.