അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്ന് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് പറഞ്ഞു. ഹീനമായ പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ വേട്ടയാടുമ്പോൾ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്ന് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് പറഞ്ഞു. പഹൽഗാമിൽ 26 പേരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ഇന്നലെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ ശ്രീമതി ഗബ്ബാർഡ് പറഞ്ഞു. ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇന്ത്യ ശ്രമിക്കുമ്പോൾ അമേരിക്കയുടെ പൂർണ്ണ പിന്തുണ പ്രധാനമന്ത്രി മോദിക്ക് അവർ ഉറപ്പ് നൽകി.
