Latest Malayalam News - മലയാളം വാർത്തകൾ

പി സരിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി

P Sarin was expelled from the primary membership of the Congress

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച പി സരിനെ പുറത്താക്കി കോണ്‍ഗ്രസ്. ഗുരുതരമായ അച്ചടക്ക ലംഘനവും പാർട്ടി വിരുദ്ധ പ്രവർത്തനവും നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസിയുടെ നടപടി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെയും പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെയും തുറന്നടിച്ച് വീണ്ടും വാർത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് കോൺഗ്രസിന്റെ നടപടി. ഇനി ഇടതുപക്ഷത്തോടൊപ്പമെന്ന് സരിൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്‍റെ നടപടിക്ക് പിന്നാലെ സരിൻ നിലപാട് വ്യക്തമാക്കിയത്. സിപിഐഎം നേതൃത്വം ആവശ്യപ്പെട്ടാൽ പാലക്കാട് മത്സരിക്കുമെന്നും സരിൻ കൂട്ടിച്ചേര്‍ത്തു.

കോൺ​ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന ഡോ. പി സരിൻ‌ കോൺ​ഗ്രസിന്റെ അധഃപതനത്തിന് കാരണം വിഡി സതീശനാണെന്ന് വിമർ‌ശിച്ചു. കോൺഗ്രസിന് മൂവർ സംഘത്തിൽ നിന്ന് മോചനം വേണമെന്ന് പി സരിൻ പറഞ്ഞു. വി ഡി സതീശൻ, രാഹുൽ മാങ്കൂട്ടത്തിൽ, ഷാഫി പറമ്പിൽ എന്നീ മൂവർ കോൺഗ്രസിലെ ക്വട്ടേഷൻ സംഘമാണെന്ന് സരിൻ‌ ആരോപിച്ചു. കെട്ടുറപ്പുള്ള സംവിധാനത്തിലേക്ക് പാർട്ടി എത്താത്തത് ചിലരുടെ മനോഭാവം കൊണ്ടാണെന്ന് സരിൻ കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.