Latest Malayalam News - മലയാളം വാർത്തകൾ

എലിപ്പനി ബാധയെ തുടർന്ന് തിരുവനന്തപുരത്ത് ഒരു മരണം

One death in Thiruvananthapuram due to rat fever

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചു. വർക്കല ഇടവപ്പാറ സ്വദേശിനി സരിതയാണ് മരിച്ചത്. പനി മൂർച്ഛിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സരിത. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ് മരിച്ച സരിത. ജോലിക്കിടയിൽ രോഗബാധയേറ്റെന്നാണ് സംശയം. മഴക്കാല രോഗങ്ങളിൽ പ്രധാനമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. എലിപ്പനി എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യ രോഗങ്ങളിലൊന്നു കൂടിയാണ് എലിപ്പനി. പ്രധാന രോഗവാഹകരായ എലികളുടെ വൃക്കകളില്‍ വാസമുറപ്പിക്കുകയും പെരുകുകയും ചെയ്യുന്ന ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ എലികളില്‍ യാതൊരു ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കില്ല.

Leave A Reply

Your email address will not be published.