കൂടരഞ്ഞി പൂവാറംതോട്ടിൽ ടിപ്പർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. പൂവാറംതോട് സ്വദേശിനി ജംഷീന (22) ആണ് മരിച്ചത്. ടിപ്പറിൽ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. വളവിൽ നിയന്ത്രണം വിട്ട ടിപ്പർ മലക്കം മറിഞ്ഞ് വീഴുകയായിരുന്നു. പൂവാറൻതോടിൽ നിന്നും കൂടരഞ്ഞി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറാണ് അപകടത്തിൽപ്പെട്ടത്.
