KERALA NEWS TODAY THRISSUR:തൃശൂര്‍: ഗുരുവായൂരില്‍ തിരുവുത്സവം കൊടിയേറാന്‍ ഇനി ഒരുനാള്‍ മാത്രം. ഫെബ്രുവരി 21, ബുധനാഴ്ച രാത്രി കൊടിയേറും.
മാര്‍ച്ച് ഒന്നിന് ആറോട്ടോടെയാണ് സമാപിക്കുക. ഗുരുവായൂർ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ച് ഫെബ്രുവരി 21നാണ് ആനയോട്ടം നടക്കുന്നത്. ഇതിന്റെ ഭാഗമായി
അഞ്ച് ആനകളെ നറുക്കെടുത്തു.തിരുവുത്സവത്തിന് മുന്നോടിയായി ക്ഷേത്രത്തിലെ സഹസ്രകലശച്ചടങ്ങുകൾ 13ന് ആരംഭിച്ചിരുന്നു. 20ന് രാവിലെ സഹസ്രകലശാഭിഷേകവും
തുടർന്ന് അതിവിശിഷ്ടമായ ബ്രഹ്മകലശാഭിഷേകവും നടന്നു. ഒന്നാം ഉത്സവദിവസമായ 21ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് പ്രസിദ്ധമായ ഗുരുവായൂർ ആനയോട്ടം നടക്കുക.
മഞ്ജുളാൽ പരിസരത്തുനിന്ന് ക്ഷേത്ര സന്നിധിയിലേക്കാണ് ആനയോട്ടം നടത്തുന്നത്.