Kerala News Today-കൊട്ടാരക്കര: പ്രവേശനോത്സവ ദിവസം നൊമ്പരമായി സഞ്ജയ്.
കൊട്ടാരക്കര ആനക്കോട്ടൂര്‍ സ്വദേശികളായ സന്തോഷിൻ്റെയും പ്രീതയുടെയും മകനായ സഞ്ജയ്(10) പനി ബാധിച്ചാണ് മരണപ്പെട്ടത്.
ആനക്കോട്ടൂര്‍ എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്ന് സ്‌കൂളിലേക്ക് പോകുന്നതിനായി പുതിയ ബാഗും പുസ്തകങ്ങളും അടക്കം എല്ലാ തയ്യാറെടുപ്പുകളും വീട്ടില്‍ നടത്തിയിരുന്നു. അതിനിടെയാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും നൊമ്പരമായി സഞ്ജയ് യാത്രയായത്.
ഇന്നലെ ഉച്ചയോടെയാണ് സഞ്ജയ്ക്ക് പനിയും ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടത്. വൈകീട്ടോടെ കൊട്ടാരക്കരയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്.
Kerala News Today