National News-ഭുവനേശ്വർ: ഒഡിഷയിൽ 237 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടർന്ന് 48 ട്രെയിനുകൾ റദ്ദാക്കി.
36 ട്രെയിനുകളാണ് വഴിതിരിച്ചു വിടുന്നത്. ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. ബലാസൂറിലെ ബഹ്‍നാദിലാണ് അപകടമുണ്ടായത്.
ബംഗാളും തമിഴ്നാടും മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ അപകട സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളില്‍ ഹെല്‍പ് ഡെസ്ക് തുടങ്ങി.
പാളംതെറ്റിയ യശ്വന്ത്പുര്‍–ഹൗറ എക്സ്പ്രസിലേക്ക് ഷാലിമാര്‍–ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസും കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് പിന്നീടുവന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറിയാണ് അപകടം.
തൊള്ളായിരത്തിലേറെപേര്‍ക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് അപകടം.
ബോഗികളില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനു സൈന്യത്തെയും ദുരന്തനിവാരണസേനയെയും വിന്യസിച്ചു. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട റെയില്‍വേമന്ത്രി, അപകടത്തിന്‍റെ മൂലകാരണം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടു.
National News