Latest Malayalam News - മലയാളം വാർത്തകൾ

മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല ; ഹർജി തള്ളി ഹൈക്കോടതി

No vigilance investigation in monthly allowance case; High Court dismisses petition

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കെതിരായ മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണമില്ല. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുളള പുനപരിശോധനാ ഹർജി ഹൈക്കോടതി തള്ളി. മാത്യു കുഴൽനാടനും ​ഗിരീഷ് ബാബുവും നൽകിയ ഹർജികളാണ് തള്ളിയത്. മുഖ്യമന്ത്രിയുടെ മകളെന്ന സ്ഥാനം ഉപയോഗിച്ച് വീണാ വിജയന്റെ എക്സാലോജിക് കമ്പനി സിഎംആർഎൽഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന് ഹർജിക്കാർ ആരോപിച്ചു. ഹർജി രാഷ്ട്രീയ പ്രേരിതമെന്ന വിജിലൻസ് കോടതി പരാമർശം അനാവശ്യമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പരാമർശം ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് വിധി പറഞ്ഞത്.

Leave A Reply

Your email address will not be published.