Latest Malayalam News - മലയാളം വാർത്തകൾ

നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ, എന്‌‍‍റെ വഴിതടയരുത്.. ഞാനും കേസ് കൊടുക്കും’ മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി

POLITICAL NEWS THIRUVANATHAPURAM:തൃശൂര്‍ : മാധ്യമപ്രവർത്തകർക്ക് തിരിച്ചു മറുപടിയുമായി സുരേഷ് ഗോപി .എന്‍റെ വഴിതടഞ്ഞാല്‍ ഞാനും കേസ് കൊടുക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി. ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ പ്രതികരണമെടുക്കാനെത്തിയ മാധ്യമങ്ങളോടായിരുന്നു സുരേഷ് ഗോപി ഇങ്ങനെ പറഞ്ഞത്. ‘നോ ബോഡി ടച്ചിങ്, പ്ലീസ് കീപ് എവേ ഫ്രം മീ, വഴി നിഷേധിക്കരുത്, ഞാനും കേസ് കൊടുക്കും. ദയവായി, വഴി തടയരുത്. മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്. ക്ലോസ് അറിയണോ? ‘ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തിരുന്നു. മാധ്യമ പ്രവര്‍ത്തക നല്‍കിയ പരാതിയെ തുടര്‍ന്നായിരുന്നു നടപടി.

താൻ വാത്സല്യത്തോടെയാണ് മാധ്യമപ്രവർത്തകയോട് പെരുമാറിയതെന്നും ഏതെങ്കിലും രീതിയിൽ മോശമായി തോന്നുകയോ മാനിസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. എന്നാൽ, സുരേഷ് ഗോപിയുടെ എഫ് ബി പോസ്റ്റ് മാപ്പുപറച്ചിലായി തോന്നുന്നില്ലെന്നും നടപടി മാനസികമായ ബുദ്ധിമുട്ടുണ്ടാക്കിയെന്നും മാധ്യമപ്രവർത്തക പ്രതികരിച്ചു.

Leave A Reply

Your email address will not be published.