Top News
National news

ഡൽഹി കലാപക്കേസ് പ്രതികൾക്ക് ജാമ്യമില്ല

ഡൽഹി കലാപക്കേസിൽ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെഎൻയു വിദ്യാർഥി നേതാക്കളായ ഉമർഖാലിദ്, ഷർജീൽ ഇമാം എന്നിവരുൾപ്പെടെ ഒൻപത് പേരുടെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. അഞ്ചു വർഷം ജാമ്യമില്ലാതെ ഉമർഖാലിദ് ഉൾപ്പെടെയുള്ളവർ വിചാരണ തടവുകാരായി തിഹാർ ജയിലിൽ തുടരുകയാണ്. ഉമറിനെ കൂടാതെ ഗുൽഫിഷ ഫാത്തിമ, അത്താർ ഖാൻ, ഖാലിദ് സൈഫി, മുഹമ്മദ് സലീം ഖാൻ, ഷിഫാഉർ റഹ്മാൻ, മീരാൻ ഹൈദർ, ഷദാബ് അഹ്മദ് എന്നിവരാണ് ജാമ്യാപേക്ഷയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. 2020 സെപ്റ്റംബർ 14നാണ് ഉമർഖാലിദ് അറസ്റ്റ് ചെയ്യപ്പെട്ടത്. കുടുംബ ചടങ്ങുകളിൽ പങ്കെടുക്കാൻ 2014 ഡിസംബർ 28 മുതൽ ജനുവരി 3 വരെ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ജസ്റ്റിസ് നവീൻ ചൗള, ജസ്റ്റിസ് ഷാലിന്ദർ കൗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *