Kerala News Today-കൊച്ചി: കോടതിയലക്ഷ്യ കേസിൽ ‘വി ഫോർ കൊച്ചി’ നേതാവ് നിപുൻ ചെറിയാന് നാലുമാസം തടവും 2000 പിഴയും ശിക്ഷ വിധിച്ച് ഹൈക്കോടതി. വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
ജനങ്ങളുടെ ജുഡീഷ്യറിയിലുള്ള വിശ്വാസം നിപുൻ നഷ്ടമാക്കിയെന്നും ശിക്ഷ മരവിപ്പിക്കില്ലെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഉത്തരവ്.
വിദ്യാഭ്യാസമുള്ളവർ കോടതിയലക്ഷ്യം നടത്തുന്നത് അനുവദിക്കാൻ കഴിയില്ല. വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന നിപുണിൻ്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ഹൈക്കോടതി ജസ്റ്റിസ് എന്‍ നഗരേഷിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയ കേസിലാണ് ഹൈക്കോടതിയുടെ വിധി.
ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ് കേസില്‍ ശിക്ഷ വിധിച്ചത്. 2022 ഒക്ടോബര്‍ 25ന് ചെല്ലാനത്ത് വച്ചുനടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരെയാണ് കേസ്. ജഡ്ജി അഴിമതിക്കാരനാണെന്ന ആരോപണം ജുഡീഷ്യറിയുടെ അന്തസിനെ ബാധിച്ചെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
നിരുത്തരവാദപരമായ പരാമര്‍ശങ്ങളാണ് നിപുണ്‍ ചെറിയാനില്‍ നിന്നുമുണ്ടായത്. വിവാദ പ്രസംഗത്തില്‍ നിപുണ്‍ പരിധികള്‍ ലംഘിച്ചുവെന്നും കോടതി പറഞ്ഞു.
Kerala News Today