ആലപ്പുഴ ഇലപ്പിക്കുളത്ത് ആൾത്താമസമില്ലാത്ത വീടിന് പിന്നിൽ നിന്നും 18 കിലോഗ്രം കഞ്ചാവ് പിടികൂടി. ഇലിപ്പുക്കുളം ദ്വാരകയിൽ സുരേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ നിന്നാണ് ഇന്ന് രാവിലെ കഞ്ചാവ് പിടികൂടിയത്. ഒരു വർഷത്തിലധികമായി വീട്ടിൽ താമസക്കാരില്ല. അയൽവാസിയായ സെലീനയാണ് വീടിന് പിൻഭാഗത്ത് ചാക്ക് കെട്ട് കണ്ടത്. സെലീന ഉടനെ തന്നെ ഗ്രാമപ്പഞ്ചായത്ത് അംഗം ഷൈലജ ഹാരിസിനെ വിവരം അറിയിക്കുകയായിരുന്നു. മാവേലിക്കരയിൽ നിന്ന് എക്സൈസ് സംഘവും വള്ളികുന്ന് പാെലീസുമെത്തി നടത്തിയ പരിശോധനയിലാണ് രണ്ടു കിലോഗ്രം വീതമുള്ള ഒമ്പത് കഞ്ചാവ് പൊതികൾ പ്ലാസ്റ്റിക് ചാക്കിൽ നിന്നു കണ്ടെത്തിയത്. എക്സൈസ് കേസെടുത്ത് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.