Kerala News Today-കൊച്ചി: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ പ്രതി നിഖിൽ തോമസിന് ജാമ്യം അനുവദിച്ചു.
ഹൈകോടതിയാണ് കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. ജൂൺ 23നാണ് നിഖിൽ അറസ്റ്റിലാകുന്നത്.
ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ട് പോകരുത് എന്നത് ഉള്‍പ്പെടെയുള്ള ഉപാധികളാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്.
അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും ജസ്റ്റിസ് സിയാദ് റഹ്മാന്‍ ചൂണ്ടിക്കാട്ടി.
നേരത്തെ, വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഒളിവിൽ പോയ നിഖിൽ തോമസിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു.
ജൂണ്‍ 23നാണ് എസ്എഫ്‌ഐയുടെ മുന്‍ ഏരിയ സെക്രട്ടറിയായ നിഖില്‍ തോമസ് കേസില്‍ പിടിയിലാകുന്നത്. ഇതിന് പിന്നാലെ ജാമ്യാപേക്ഷയുമായി നിഖില്‍ ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഇയാള്‍ക്ക് ജാമ്യം നേടാനായത്.
Kerala News Today