Latest Malayalam News - മലയാളം വാർത്തകൾ

കാസർഗോഡ് സ്കൂൾ വരാന്തയിൽ നവവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

A newborn baby was found abandoned in the verandah of a Kasaragod school

കാസർഗോഡ് പഞ്ചിക്കലിൽ സ്കൂൾ വരാന്തയിൽ നവവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. എസ് വി എ യു പി സ്കൂളിലെ വരാന്തയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരമാണ് കുട്ടിയെ സ്കൂൾ വരാന്തയിൽ നിന്നും കിട്ടിയത്. ആരാണ് കുട്ടിയെ അവിടെ എത്തിച്ചതെന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. സംഭവത്തിൽ ആദൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

Leave A Reply

Your email address will not be published.