നവകേരള സദസ്സിന് ഇന്ന് സമാപനം, മാറ്റിവച്ച സദസ്സ് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിൽ

schedule
2024-01-02 | 08:04h
update
2024-01-02 | 08:04h
person
kottarakkaramedia.com
domain
kottarakkaramedia.com
നവകേരള സദസ്സിന് ഇന്ന് സമാപനം, മാറ്റിവച്ച സദസ്സ് തൃപ്പൂണിത്തുറ, കുന്നത്തുനാട് മണ്ഡലങ്ങളിൽ
Share

KERALA NEWS TODAY KOCHI:കൊച്ചി: എറണാകുളം ജില്ലയിലെ മാറ്റിവെച്ച മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്നും തുടരും. സദസ്സിന്റെ അവസാന ദിനമായ ഇന്ന് തൃപ്പൂണിത്തുറ കുന്നത്തുനാട് എന്നീ മണ്ഡലങ്ങളിലാണ് സദസ്സ് നടക്കുക. തൃപ്പുണിത്തുറ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് പുതിയകാവ് ക്ഷേത്രം മൈതാനമാണ് വേദി. കുന്നത്തുനാട്‌ മണ്ഡലത്തിലേത്‌ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് മൈതാനത്തും വൈകിട്ട് നാലിന് നടക്കും. നവകേരള സദസ്സിൻ്റെ ഭാഗമായി ഇന്നും പ്രതിപക്ഷ പ്രതിഷേധം ഉണ്ടാകുമെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരിക്കുന്നത്. പിണറായി വിജയൻ്റെ നവകേരള സദസ്സിന് ഇന്ന് അന്ത്യകൂദാശ നടത്തുമെന്ന് കോൺഗ്രസിൻ്റെ ജില്ലാ അധ്യക്ഷൻ മുഹമ്മദ് ഷിയാസ് വെല്ലുവിളിച്ചിട്ടുണ്ട്.
136 മണ്ഡലങ്ങളിലും നടന്നതുപോലുള്ള സദസ്സുകളാണ്‌ ഈ മണ്ഡലങ്ങളിലും സംഘടിപ്പിച്ചിട്ടുള്ളത്‌. മുഖ്യമന്ത്രി പിണറായി വിജയനും 20 മന്ത്രിമാരും ഒന്നിച്ച്‌ നവകേരള ബസിലാണ്‌ സദസ്സുകളിലേക്ക്‌ എത്തുക. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്നാണ് നാല് മണ്ഡലത്തിലെ സദസ്സ്‌ മാറ്റിവച്ചത്. കഴിഞ്ഞമാസം ഏഴുമുതൽ 10 വരെയായിരുന്നു ജില്ലയിലെ പര്യടനം.അതേ സമയം ജില്ലയിലെ നവകേരളസദസ്സ് പൂർത്തിയായ 10 നിയോജകമണ്ഡലങ്ങളിൽ നിന്നായി 40,077 നിവേദനങ്ങളാണ് വിവിധ വകുപ്പുകൾക്ക്‌ ലഭിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണം, റവന്യുവകുപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട നിവേദനങ്ങളാണ്‌ കൂടുതൽ. കഴിഞ്ഞമാസം ഏഴ് മുതൽ 10 വരെയായിരുന്നു ജില്ലയിലെ പര്യടനം. എറണാകുളം ജില്ലിയിലെ നവകേരള സദസ് നടക്കേണ്ട നാല് മണ്ഡലങ്ങളിൽ മൂന്നിനെയും യുഡിഎഫ് എംഎൽഎമാരാണ് പ്രതിനിധീകരിക്കുന്നത്. നവകേരള സദസ്സിൽ നിന്ന് പ്രതിപക്ഷം വിട്ടുനിൽക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

Breaking Newsgoogle newskerala newsKerala PoliceKochiKOTTARAKARAMEDIAKottarakkara VarthakalKottarakkara കൊട്ടാരക്കര
4
Share
Imprint
Responsible for the content:
kottarakkaramedia.com
Privacy & Terms of Use:
kottarakkaramedia.com
Mobile website via:
WordPress AMP Plugin
Last AMPHTML update:
08.03.2025 - 06:17:13
Privacy-Data & cookie usage: